കൊട്ടാരത്തിൽ നിന്ന് കുടിലുകളിലേക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കൊട്ടാരത്തിൽ നിന്ന് കുടിലുകളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2020, 04:12 pm IST
FacebookTwitterWhatsAppTelegram

നിലമ്പൂർ കോവിലകത്തെ രാജകീയ ജീവിതം ഉപേക്ഷിച്ച് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി സാധാരണക്കാരോടൊപ്പം കുടിലുകളിലേക്ക് കടന്നു വന്ന വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച രാ. വേണുഗോപാൽ എന്ന ആർ. വേണുഗോപാൽ. ആർഎസ്എസ് സ്ഥാപിക്കപ്പെട്ട 1925 ലാണ് വേണുഗോപാലിന്റെയും ജനനം. കേരളത്തിൽ സംഘപ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ അതിന്റെ ആദ്യ പ്രവർത്തകന്മാരിൽ ഒരാളായി മാറി. 1946 ൽ വീടുപേക്ഷിച്ച് സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. രാവുണ്യാരത്ത് വേണുഗോപാൽ എന്ന ആർ. വേണുഗോപാൽ പേരിൽ പോലും മലയാളിത്തം കാത്തുസൂക്ഷിച്ചു. അതിന്റെ ഭാഗമായി ‘ആർ’ എന്ന ഇംഗ്ലീഷ് ഇനീഷ്യലിനു പകരം ‘രാ’ എന്ന മലയാളം ഇനീഷ്യൽ സ്വന്തം പേരിനോടൊപ്പം ചേർത്തു. കേരളത്തിന്റെ വ്യത്യസ്ത മേഖലകളിൽ സംഘ പ്രചാരകനായി പ്രവർത്തിച്ച വേണുഗോപാൽ കേസരി വാരികയുടെ മുഖ്യപത്രാധിപരായിരുന്നു.

കുറച്ചു കാലം ഭാരതീയ ജനസംഘത്തിന്റെയും ചുമതലയേറ്റെടുത്തു. 1967 ൽ ദത്തോപാന്ത് ഠേംഗിഡിയുടെ ആവശ്യാനുസരണം ബിഎംഎസിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടു. സാധാരണക്കാരായ കൂലിത്തൊഴിലാളികൾ മുതൽ തൊഴിലാളി മേഖലയിലെ സർവ്വരുമായും വേണുഗോപാൽ ഹൃദയബന്ധം സ്ഥാപിച്ചു. ബിഎംഎസിന്റെ സംഘടനാ സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായി. ജനീവയിലെ അന്താരാഷ്‌ട്ര തൊഴിലാളി സമ്മേളനത്തിൽ ഭാരതത്തിലെ തൊഴിലാളികളുടെ മുഴുവൻ പ്രതിനിധിയായി പങ്കെടുത്തു.

പ്രായം ഒരിക്കലും വേണുവേട്ടനിലെ സ്വയംസേവകനെ അലട്ടിയിരുന്നില്ല. തൊണ്ണൂറാം വയസ്സിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ അദ്ദേഹം സദാ കർമ്മനിരതനായിരുന്നു. മരണം വരെ ഏഴ് പതിറ്റാണ്ട് കാലത്തോളം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പ്രവർത്തിച്ച്, കേരളത്തിൽ സംഘത്തോടൊപ്പം നടന്നും സംഘത്തെ തന്നോടൊപ്പം നടത്തിയും നിസ്വാർത്ഥ ജീവിതം നയിച്ച്, പത്രാധിപരും, രാജ്യം മുഴുവൻ നിറഞ്ഞു നിന്ന തൊഴിലാളി നേതാവായുമെല്ലാം മാറുമ്പോഴും സംഘടനയുടെ സാധാരണ സ്വയംസേവകന്റെ പെരുമാറ്റം കാത്തുസൂക്ഷിച്ച ആ കർമ്മയോഗി ‘കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്’ എന്ന സമവാക്യത്തെ തന്റെ ആദർശസുരഭിലമായ ജീവിതം കൊണ്ട് മാറ്റിയെഴുതി. പ്രേരണാദായകമായ ആ സമർപ്പിത ജീവിതത്തിന് മുന്നിൽ പ്രണാമങ്ങൾ…

Share275TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies