റയല്‍ ജയത്തോടെ തുടങ്ങി; 200 മത്സരം പൂര്‍ത്തിയാക്കിയ പരിശീലകനായി സിദാന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റയല്‍ ജയത്തോടെ തുടങ്ങി; 200 മത്സരം പൂര്‍ത്തിയാക്കിയ പരിശീലകനായി സിദാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 10:30 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ വിജയത്തോടെ തുടങ്ങി. കൊറോണ ലോക്ഡൗണിന് ശേഷം കളിക്കാന്‍ ഇറങ്ങിയ റയല്‍ 3-1ന് ഈബറെ തകര്‍ത്തു. ആദ്യപകുതിയിലാണ് റയലിന്റെ എല്ലാ ഗോളുകളും പിറന്നത്. റയലിന്റെ പരിശീലകന്‍ മുന്‍ അന്താരാഷ്‌ട്രതാരം സിനദിന്‍ സിദാന്‍ തന്റെ  ഇരുനൂറാമത് മത്സരമാണ് ടീമിന്റെ ജയത്തോടൊപ്പം ആഘോഷിച്ചത്. റയലിന്റെ പരിശീലകരിലെ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെയാളാണ് സിദാന്‍.

കളിയുടെ നാലാം മിനിറ്റില്‍ത്തന്നെ റയല്‍ ആദ്യഗോള്‍ നേടി. ടോണീ ക്രൂസിന്റെ വകയായിരുന്നു തുടക്കം. തുടര്‍ന്ന് സെര്‍ജി റാമോസ് മുപ്പതാം മിനിറ്റിലും മാര്‍സെലോ മുപ്പത്തിയേഴാം മിനിറ്റിലും ലീഡ് ഉയര്‍ത്തി. 20 മീറ്റര്‍ ദൂരത്തുനിന്നാണ് റാമോസ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് 7 മിനിറ്റിനുള്ളില്‍ കരീം ബെന്‍സേമയുടെ മികച്ച പാസ് സ്വീകരിച്ച് മാര്‍സെലോ ടീമിന്റെ മൂന്നാം ഗോളും വലയിലാക്കി. ഈബറിന് വേണ്ടി രണ്ടാം പകുതിയിലെ 60-ാം മിനിറ്റില്‍ ബിഗാസാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തമാക്കിയതാണ് ഈബറിന് രക്ഷയായത്. തുടര്‍ച്ചയായി ആക്രമിച്ച് കളിച്ച റയല്‍ കാണികളില്ലാത്ത സ്‌റ്റേഡിയത്തില്‍ നിറഞ്ഞാടി. ജയത്തോടെ ബാഴ്‌സലോണയുമായി ഇനി രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ റയല്‍ എത്തിനില്‍ക്കുകയാണ്. നിലവില്‍ ബാഴ്‌സലോണ 28 കളികളിലായി 61 പോയിന്റ് നേടിയപ്പോള്‍ റയല്‍ മാഡ്രിഡ് 59 പോയിന്റുകള്‍ നേടി നേരിയ വ്യത്യാസത്തില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. റയലിന്റെ രണ്ടാം നിര ടീം പരിശീലിക്കുന്ന മൈതാനത്താണ് മത്സരം നടത്തിയത്. ആകെ 6000 കാണികളെ മാത്രം ഉള്‍ക്കൊള്ളാവുന്ന ചെറിയ വേദിയാണിത്.

Tags: la ligareal madrid
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies