ഭോപ്പാല്‍: ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ചൈനക്കെതിരെ സ്വദേശീ ശീലത്തിലൂടെ മറുപടി നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ചൈനയുടെ എല്ലാ വസ്തുക്കളും ബഹിഷ്ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ മാത്രമേ ഇന്ത്യയുടെ ജയം ഉറപ്പു വരുത്താനാകൂ എന്നും ചൗഹാന് വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈനക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യുവരിച്ച സൈനികന് നായിക് ദീപക് കുമാറിന്റെ കുടുംബത്തിന് സഹായ മായി ഒരു കോടിരൂപയും വീടുവയ്ക്കാന്‍ സ്ഥലവും കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു.
‘ ഇന്ത്യയുടെ സമ്പത്തിനെയും അതിര്‍ത്തിയേയും കാര്‍ന്നു തിന്നുന്നതാണ് ചൈനയുടെ ഗൂഢപദ്ധതി. ഇതിനെതിരെ ശക്തമായ സ്വദേശീ ശീലം വളര്‍ത്തുകയാണ് വേണ്ടത്. ചൈനയുടെ സാമ്പത്തിക വ്യവസ്ഥതകര്ക്കാന് അവരുടെ ഉല്‍പ്പന്നങ്ങള്‍ നമ്മള് എല്ലാവരും ബഹിഷ്ക്കരിക്കുകയാണ് മാര്‍ഗ്ഗം. സൈന്യം അതിര്‍ത്തിയില്‍ ശക്തമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നമ്മുടെ സൈന്യത്തിന് കരുത്തുപകരാന്‍ നാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമായ സ്വദേശീ ശീലം വളര്‍ത്തണം.’ ചൗഹാന് പറഞ്ഞു.