കാലാവസ്ഥയ്ക്കായി ശബ്ദമുയര്‍ത്തി വീണ്ടും ഗ്രേറ്റാ തുംബെര്‍ഗ് ; ലോകനേതാക്കളുടെ 'ഗ്രീന്‍' പ്രയോഗം തട്ടിപ്പെന്നും ഗ്രേറ്റ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലാവസ്ഥയ്‌ക്കായി ശബ്ദമുയര്‍ത്തി വീണ്ടും ഗ്രേറ്റാ തുംബെര്‍ഗ് ; ലോകനേതാക്കളുടെ ‘ഗ്രീന്‍’ പ്രയോഗം തട്ടിപ്പെന്നും ഗ്രേറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 03:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകനേതാക്കളില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും കാലാവസ്ഥാ പരിരക്ഷാ പ്രവര്‍ത്തനത്തില്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നും ഗ്രേറ്റാ തുംബെര്‍ഗ്. ഐക്യരാഷ്‌ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ അജണ്ട തന്നെ മാറ്റിമറിച്ച സ്വീഡനിലെ കൗമാരക്കാരി ഇത്തവണയും പോരാട്ടത്തിനൊരുങ്ങുകയാണ്. ഇന്ന് ലോകരാഷ്‌ട്രങ്ങളെല്ലാം സമ്മേളനങ്ങള്‍ക്ക് വരുന്നത് കണക്കിലെ കളികളുമായിട്ടാണ്. അവര്‍ കാണിച്ചുവച്ച പരിസ്ഥിതി നാശത്തെ ഭംഗിയായി കുറച്ചുകാണിക്കുന്നതാണ് ആ കളികള്‍. എന്തിലും ഏതിലും ഗ്രീന്‍ എന്ന വാക്ക് ഉപയോഗിക്കുന്നതല്ല പരിസ്ഥിതി സംരക്ഷണമെന്നും 17 കാരിയായ ഗ്രേറ്റ പറഞ്ഞു.

ലോകപരിസ്ഥിതി സമ്മേളനത്തിനായി വീണ്ടും ഒരുങ്ങുന്ന ഗ്രേറ്റ തന്നെ മന:പൂര്‍വം അവഗണിക്കാന്‍ ലോകനേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസും ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചെലാ മെര്‍ക്കല്‍ തനിക്ക് നല്‍കിയ പിന്തുണയും ഗ്രേറ്റാ വീണ്ടും എടുത്തു പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി സെമിനാറില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് തുംബെര്‍ഗിനെ പരിഗണിക്കാതിരുന്നതും വലിയ വാര്‍ത്തയായിരുന്നു.

സ്വീഡനിലെ സര്‍ക്കാര്‍ റേഡിയോ പ്രക്ഷേപണത്തില്‍ തുംബെര്‍ഗിന് ലഭിച്ച 75 മിനിറ്റ് പരിപാടിയിലാണ് തുംബര്‍ഗ്ഗ് നയം വ്യക്തമാക്കിയത്. പരിസ്ഥിതി സമ്മേളനവുമായി ബന്ധപ്പെട്ട തന്റെ പോരാട്ടത്തെ വീണ്ടും ഗ്രേറ്റാ എടുത്തു പറഞ്ഞു. ഒരു മാസം കൊണ്ട് സ്വീഡനില്‍ നിന്നും അമേരിക്കയിലേക്ക് തുംബര്‍ഗ്ഗ് നടത്തിയ യാത്രയില്‍ ഉപയോഗിച്ചത് തീവണ്ടിയും സെയിലിംഗ് ബോട്ടും ഇലട്രിക് കാറുമായിരുന്നു.

പ്രസിദ്ധ നടനും ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസനഗറാണ് തുംബര്‍ഗിനായി സഹായം ഒരുക്കിയത്. മഞ്ഞുരുകല്‍ വിഷയങ്ങളും കാട്ടൂതീയും ഇത്തവണ പ്രധാനവിഷയമാണെന്ന് തുംബര്‍ഗ് പറഞ്ഞു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള അക്രമവും റേഡിയോ സംഭാഷണത്തിലൂടെ പറഞ്ഞ തുംബര്‍ഗ് രാജാവ് നഗ്നനാണെന്ന് മാത്രമല്ല നാമടങ്ങുന്ന സമൂഹവും നഗ്നരാണെന്ന കുറ്റബോധം വേണമെന്നും ചൂണ്ടിക്കാട്ടി.

Tags: UNenvironment
Share67
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies