വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഒമാൻഎയർ ജൂൺ24 ന് മസ്കത്തിൽ നിന്നും കോഴിക്കേട്ടേക്ക് പുറപ്പെടും. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 165യാത്രക്കാരാണ് ഉണ്ടായിരുന്നത്. പല കൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമായി വടകര സൗഹൃദ അതിന്റെ ചരിത്ര ദൗത്യം നിർവ്വഹിക്കുകയാണെന്ന് പ്രസിഡന്റ് മൊയ്തു വെങ്ങിലാട്ട്,മുഖ്യരക്ഷാധികാരി സുരേഷ് അക്കമടത്തിൽ എന്നിവർ അറിയിച്ചു.പോകാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ റജിസ്ട്രർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ Link ആവശ്യമുള്ളവർ [email protected] എന്ന ഈ-മെയിലിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി K സുനിൽ കുമാർ, ട്രഷറർ വിജയകുമാർ, ജോ: സെക്രട്ടറി വിനോദ് ഒ കെ എന്നിവർ അറിയിച്ചു.