ഇസ്ലാമാബാദ് : പാകിസ്താന്റെ മൂന്ന് ക്രിക്കറ്റ് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഹൈദർ അലി, ഹാരിസ് റൗഫ്, ശതബ് ഖാൻ എന്നിവർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുൻപ് റാവൽപിണ്ടിയിൽ നടത്തിയ കൊറോണ പരിശോധനയിലാണ് താരങ്ങൾക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഇതോടെ പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനവും അനിശ്ചിതത്വത്തിലായി. മൂന്ന് താരങ്ങൾക്ക് കൊറോണ ബാധ കണ്ടെത്തിയതിനാൽ ഇവരുമായി അടുത്തിടപഴകിയ സഹതാരങ്ങളെ നിരീക്ഷണത്തിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.















