ബെൽഗ്രേഡ് : ടെന്നീസ് ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ചിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. പ്രസ്താവനയിലൂടെ ജോക്കോവിച്ച് തന്നെയാണ് തനിക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ജോക്കോവിച്ചിന്റെ ഭാര്യയ്‌ക്കും കൊറോണ പോസിറ്റീവാണ്.
കൊറോണ പ്രതിസന്ധിക്കിടെ ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിച്ചതിന് ജോക്കോവിച്ച് കടുത്ത വിമർശനം നേരിട്ടിരുന്നു. ഈ ടൂർണമെന്റിൽ പങ്കെടുത്തവരിൽ കൊറോണ സ്ഥിരീകരിക്കുന്ന നാലാമത്തെ താരമാണ് ജോക്കോവിച്ച്. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോർന കൊറിച്ച്, ജോക്കോവിച്ചിന്റെ നാട്ടുകാരൻ കൂടിയായ വിക്ടർ ട്രോയിസ്കി എന്നിവർക്കാണ് ഇതിന് മുൻപ് കൊറോണ സ്ഥിരീകരിച്ചത്.















