ഇസ്ലാമാബാദ്: പാകിസ്താന്റെ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഏഴ് പാക് താരങ്ങള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും മൂന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവായിരുന്നു.
പാക് ക്രിക്കറ്റ് ബോര്‍ഡിലെ പത്ത് താരങ്ങള്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ ആരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. രോഗ ബാധ സ്ഥിരീകരിച്ച പത്ത് താരങ്ങളോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിരീക്ഷിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഐസെലേഷനില്‍ പ്രവേശിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.















