ക്യാമ്പ് നൗ : ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തിരികെ എത്തി ബാഴ്‌സലോണ. അത്‌ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. 71-ാം മിനിറ്റിൽ ഇവാൻ റാകിറ്റിച്ച് നേടിയ ഗോളിലാണ് ബാഴ്‌സയുടെ വിജയം. ജയത്തോടെ 31 കളികളിൽ നിന്ന് ബാഴ്‌സയ്‌ക്ക് 68 പോയിന്റായി. രണ്ടാമതുള്ള റയലിന് 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത 5 ഗോളിന് ബർണലിയെ തകർത്തു. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത 2 ഗോളിന് വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു.















