മുംബൈ: ലോകക്രിക്കറ്റിലെ ബാറ്റിംഗ് കരുത്തായിരുന്ന വിവ് റിച്ചാര്ഡിസിന് പകരം വയ്ക്കാന്‍ പറ്റുന്ന ഒരേയൊരു താരമാരാണെന്ന് വെളിപ്പെടുത്തി സുനില്‍ ഗവാസ്കര്‍. റിച്ചാര്‍ഡ്സിന്റെ കൂസലില്ലാത്ത ശക്തമായ ബാറ്റിംഗ് ശൈലിക്ക് ഇന്നുള്ള മറുപടി വിരാട് കോഹ്ലി മാത്രമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ ഉറപ്പിച്ചു പറയുന്നു.
ഇന്ന് ബാറ്റിംഗില്‍ വിരാട് ലോക ഒന്നാം നമ്പറാണ്. വിരാടിന്റെ ആരേയും കൂസാത്ത ബാറ്റിംഗും സ്ട്രോക് പ്ലേയും ഒരു സമയത്ത് വിവ് റിച്ചാര്ഡിന്റേതുമായിട്ടാണ് താരതമ്യം ചെയ്യാനാവു ന്നതെന്നാണ് ഗവാസ്കര്‍ പറയുന്നത്. സച്ചിനും വിരാടും തമ്മിലുള്ള താരതമ്യം നടക്കുന്ന കാലഘട്ടത്തില്‍ അതിലും അതിശയകരമായ താരതമ്യമാണ് ഗവാസ്ക്കര്‍ നടത്തിയിരിക്കു ന്നതെന്ന് കായികരംഗത്തെ മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.
‘വിവ് റിച്ചാര്‍ഡ്സ് എന്ന കരുത്തനെ ക്രീസില്‍ അടക്കി നിര്‍ത്താന്‍ അന്ന് ഒരു ബൗളറുമുണ്ടായിട്ടില്ല. ഇന്ന് അതേ അവസ്ഥയിലാണ് ഇന്ത്യയുടെ നായകന് വിരാട് കോഹ്ലിയുള്ളത്. റിച്ചാര്‍ഡ്സ് ഒരു പന്തിനെ പല തരത്തില്‍ കളിക്കുന്നത് കണ്ട് അല്ഭുതപ്പെട്ടിട്ടുണ്ട്. ഒരേ പന്ത് ഒരേ വേഗത്തില്‍ ഒരേ ദിശയില്‍ പല തവണ കിട്ടുമ്പോള്‍ റിച്ചാര്‍ഡ്സ് അത് കളിക്കുന്നത് പല തരത്തിലായിരുന്നു. പക്ഷെ എല്ലാ പന്തുകളും അതിര്ത്തികടന്നിരിക്കും. തന്റെ ടോപ്ഹാന്ഡ് ഷോട്ടിലൂടെ ബൗണ്ടറി നേടുന്ന അതേ പന്ത് മിഡ് ഓണിലും മിഡ് വിക്കറ്റിലും അതിര്‍ത്തികടത്താന്‍ റിച്ചാര്ഡിസിനെ കഴിയുമായി രുന്നുള്ളു. ഇന്നിതാ അതേ കരുത്തുള്ള താരം ഇന്ത്യന്‍ ടീമിലുണ്ട്’ ഗവാസ്കര്‍ വിരാടിനെ വിലയിരുത്തുന്നു.
ഇന്ന് ലോക ക്രിക്കറ്റില്‍ എന്തുകൊണ്ട് വിരാടിനെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി പരിഗണിക്കുന്നു എന്നതിന് ഉത്തരം ഇതാണെന്ന് ഗവാസ്കര്‍ പറഞ്ഞു. മുന്‍പ് ഇന്ത്യയുടെ താരങ്ങളായിരുന്ന ഗുണ്ടപ്പ വിശ്വനാഥും വി.വി.എസ്. ലക്ഷമണിനും ഇതേ ബാറ്റിംഗ് കരുത്തുണ്ടായിരുന്നെന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. ഒരു പന്തിനെ കിട്ടിയാല്‍ റിച്ചാര്‍ഡ്സ് കളിച്ചിരുന്നത് സാധാരണ ഷോട്ടുകളാണ്. എന്നാല്‍ പന്തിന്റെ വേഗം തിരിച്ചറിഞ്ഞുള്ള ആ ബാറ്റിംഗില്‍ റണ്‍സുകള്‍ അതിവേഗം പിറന്നു. അതേ വേഗതയാണ് വിരാട് ബാറ്റ് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നതെന്നും ഗവാസ്ക്കര്‍ വ്യക്തമാക്കി.















