തന്റെ ജന്മദിനത്തിൽ പുതിയ റെക്കോർഡുമായി ബാഴ്‌സലോണയുടെ അർജന്റീനിയൻ താരം ലയണൽ മെസി. ഒരു ക്ലബ്ബിനായി 250 അസിസ്റ്റുകൾ നൽകുന്ന ആദ്യ താരമായി ലയണൽ മെസി. ഇന്ന് പുലർച്ചെ അത്ലറ്റികോ ബിൽബാവോയുമായുള്ള മത്സരത്തിൽ 71-ാം മിനിറ്റിൽ റാക്കിറ്റിച്ചിന്റെ ഗോളിന് അസിസ്റ്റ് നൽകിയത്തോടെയാണ് മെസി ഈ നേട്ടത്തിൽ എത്തിയത്.
അത്‌ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. ജയത്തോടെ 31 കളികളിൽ നിന്ന് ബാഴ്‌സയ്‌ക്ക് 68 പോയിന്റായി. രണ്ടാമതുള്ള റയലിന് 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമുണ്ട്.
കരിയറിൽ എഴുനൂറു ഗോൾ പൂർത്തിയാക്കാൻ മെസിക്ക് ഇനി ഒരു ഗോൾ കൂടി മതി.















