ദോഹ * ഇന്ന് അഞ്ചു രോഗികള്‍ കൂടി മരണമടഞ്ഞതോടെ ഖത്തറില്‍ കോവിഡ് മരണങ്ങള് 104 ആയി. 93, 85, 77, 58, 57 വയസുകാരാണ് ഇന്നു മരണമടഞ്ഞവര്‍. 24 മണിക്കൂറിനിടെ 4,231 പരിശോധനകള്‍ നടത്തിയതില്‍ 1,199 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,778 ആയി. ഇതില്‍ 73,083 പേര് ഇതിനകം സുഖപ്പെട്ടു. നിലവില്‍ രോഗികളായുള്ളത് 17,591 പേര് മാത്രമാണ്.
ഇവരില്‍ 1,068 പേര് മാത്രമാണ് രാജ്യത്തെ 5 കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 219 പേര് ഗുരുതരാവസ്ഥയിലാണ്. 104 പേര് അതിതീവ്ര പരിചരണത്തിലാണ്. 3,33,172 ടെസ്റ്റുകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.