തിരുവന്തപുരം: തിരുവന്തപുരം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്കൂടി രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 20ന്് ജമ്മുകശ്മീരില്‍ നിന്നെത്തിയ പാറശാല സ്വദേശിയായ സൈനികന്, താജിക്സ്താനില് നിന്ന് ജൂണ്‍ 23ന്് എത്തിയ മണക്കാട് സ്വദേശി,ജൂണ്‍ 19 ന്ഡല്‍ഹിയില്‍ നിന്നെത്തിയ ഇരഞ്ചിയം സ്വദേശി, ജൂണ്‍ 18 ന്് കുവൈറ്റില്‍ നിന്നെത്തിയ ഇടവ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായ ഇന്ന് 102 പേര് രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. 15 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.