ദോഹ* ഖത്തറിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പുനര്‍ജനി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറ(ഐസിബിഎഫ്)വുമായി സഹകരിച്ച് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുന്നു. ജൂലൈ ഒന്നിനും എട്ടിനും ദോഹയില്‍ നിന്നു കൊച്ചിയിലേക്കാണ് സര്‍വീസുകള്‍.
ഇതില്‍ ജൂലൈ ഒന്നിനുള്ള ആദ്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയ്ക്ക് അന്തിമരൂപമായി. ജൂലൈ എട്ടിലെ വിമാനത്തില്‍ ഏതാനും സീറ്റുകള്‍ ലഭ്യമാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് ചാര്‍ട്ടേഡ് വിമാനത്തിലും യാത്രാനുമതി ലഭിക്കുക.
താല്പര്യമുള്ളവര് എന്ന https://forms.gle/U2WD1cELi9cRsAEu7വെബ്വിലാസത്തില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 50450545, 55667697 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ലഭിക്കും.