വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 16 വിമാന സർവീസുകളായിരിക്കും ഉണ്ടാവുക. ജൂലൈ ഒന്ന് മുതൽ 13 വരെയുള്ള പുതിയ ഷെഡ്യൂളിൽ 11 സർവീസുകളും കേരളത്തിലേക്കാണ്.ചെന്നൈ, ദൽഹി, ഹൈദരാബാദ്, മുംബൈ, മംഗളരു എന്നിവിടങ്ങളിലേക്ക് ഒരോ സർവീസ് വീതവുമുണ്ട് .കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ സർവീസുകളുള്ളത്. കൊച്ചിയിലേക്ക് നാലും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും കോഴിക്കോടിന് ഒരു സർവീസുമാണ് ഉള്ളത്.നാലാം ഘട്ടത്തിലെ എല്ലാ സർവീസുകളും മസ്കറ്റിൽ നിന്നായിരിക്കും.വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ഇത് വരെ 30 വിമാന സർവീസുകളാണ് ഒമാനിൽ നിന്നും കേരളത്തിലേക്ക് നടത്തിയിട്ടുള്ളത്. ഇതിലൂടെ 5400ഓളം യാത്രക്കാരേ നാട്ടിലെത്തിക്കാനായി.