തൃശൂര്‍: സംസ്ഥാനത്ത് ആശങ്കയായി കൊറോണ വൈറസ് വ്യാപിക്കുന്നു. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഗുരുവായൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു.
കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഏഴു ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ കാഞ്ഞാണി വഴി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മലപ്പുറം ജില്ലയിലെ വട്ടക്കുളം സ്വദേശിയാണ് കണ്ടക്ടര്‍.