പത്തനംതിട്ട : ജില്ലയിൽ ഇന്ന് 13 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 8 പേർക്കും ഡൽഹി മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ 5 പേർക്കുമാണ് രോഗം . ഇന്ന് സമ്പർക്കം വഴി ജില്ലയിൽ ആർക്കും രോഗം ബാധിച്ചിട്ടില്ല.
ഡൽഹിയിൽ നിന്നെത്തിയവരായ വെണ്ണിക്കുളം സ്വദേശിയായ 25 കാരി , തേക്കുംതോട് സ്വദേശിയായ 29 കാരി ,കോന്നി സ്വദേശിയായ 28 കാരി മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവല്ല മതിൽഭാഗം സ്വദേശികളായ അമ്മയും മകനും ഉൾപ്പെടെ അഞ്ച് പേരാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരിലെ കൊറോണ ബാധിതർ.
യു എ ഇ യിൽ നിന്നെത്തിയ അടൂർ സ്വദേശിയായ 51 കാരനും ,കോന്നി സ്വദേശിയായ 27 കാരനും , കുവൈറ്റിൽ നിന്നെത്തിയ അയിരൂർ സ്വദേശിയായ 44 കാരനും ആറന്മുള സ്വദേശിയായ 28 കാരനും ഖത്തറിൽ നിന്നെത്തിയ അങ്ങാടിക്കൽ സ്വദേശിയായ 44 കാരനും അങ്ങാടിക്കൽ സൗത്ത് സ്വദേശിയായ 53 കാരനും സൗദിയിൽ നിന്നെത്തിയ റാന്നി വയലത്തല സ്വദേശിയായ 32 കാരിക്കും ഒമാനിൽ നിന്നെത്തിയ മഗംലത്തറ സ്വദേശിയായ 28 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.