ദോഹ. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ജൂലൈ 5(ഞായര്‍) മ ഖത്തര്‍ മെഡിക്കല്‍ കമ്മിഷന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെത്തുന്ന പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന നടത്തുന്നത് മെഡിക്കല്‍ കമ്മിഷനാണ്. പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചതിലൂടെ കമ്മിഷനിലെ പരിശോധനകള്‍ എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്നത് പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ അനുഗ്രഹമാണ്. ഹോട്ടല്‍, ബേക്കറി, റസ്റ്ററന്റ്, ബ്യൂട്ടി സലൂണ്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എല്ലാ വര്‍ഷവും മെഡിക്കല്‍ കമ്മിഷനിലെ വൈദ്യപരിശോധന നിര്‍ബന്ധമാണ്