ദോഹ* ഖത്തറിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പുനര്‍ജനി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറ(ഐസിബിഎഫ്)വുമായി സഹകരിച്ച് കേരളത്തിലേക്കു നടത്തുന്ന ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ(ജൂലൈ 1) രാവിലെ 10. 30ന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കൊച്ചിയിലേക്കു പുറപ്പെടും. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് വിമാനം നെടുമ്പാശേരിയിൽ ഇറങ്ങും. അഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാവുക. തൊഴിൽ നഷ്ടപ്പെട്ടും മറ്റും സാമ്പത്തിക പ്രയാസത്തിലായ പത്തു ശതമാനം പേർക്ക് സൗജന്യ ടിക്കറ്റ് നൽകിയിട്ടുണ്ട്.
ജൂലൈ എട്ടിനു ദോഹയില്‍ നിന്നു കൊച്ചിയിലേക്ക് അടുത്ത സര്‍വീസും പുനർജനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതില്‍ ഏതാനും സീറ്റുകള്‍ ഇനിയും ലഭ്യമാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് ചാര്‍ട്ടേഡ് വിമാനങ്ങളിലും യാത്രാനുമതി ലഭിക്കുക.
താല്പര്യമുള്ളവര് എന്ന https://forms.gle/U2WD1cELi9cRsAEu7വെബ്വിലാസത്തില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 50450545, 55667697 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ലഭിക്കും. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും ചാർട്ടേഡ് ഫ്ലൈറ്റുകൾ തുടങ്ങുന്നതു പരിഗണനയിലുണ്ടെന്നും പുനർജനി ഭാരവാഹികൾ പറഞ്ഞു.