ദോഹ. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 982 പേര്‍ക്ക്. 4,173 പേരെയാണ് പരിശോധനാ വിധേയമാക്കിയത്. അതേസമയം 1,394 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ഖത്തറിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,088 ആയും രോഗമുക്തര്‍ 81,564 ആയും ഉയര്‍ന്നു.
ഇന്ന് മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 113 പേരാണ് ഇതുവരെയായി കോവിഡ് മൂലം ഖത്തറില്‍ മരണമടഞ്ഞത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണിത്.
14,411 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 878 പേരാണ് വിവിധ കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 200 പേരുടെ നില അതീവ ഗുരുതരമാണ്. മറ്റു രോഗികള്‍ വിവിധ ക്വാറന്റീന് സെന്ററുകളിലാണ് കഴിയുന്നത്.