ബീജിംഗ്: ചൈനയിലെ സൈനിക വിഭാഗങ്ങളുടെ സംയുക്ത നേതൃത്വം പ്രസിഡന്റിലേക്ക്. ഇന്നുമുതലാണ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് മുഴുവന്‍ സേനകളുടേയും ചുമതല ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പടയൊരുക്കം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ തീരുമാനം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനും സംയുക്തമായാണ് സൈനിക നേതൃത്വം പ്രസിഡന്റില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇതുവരെ റിസര്‍വ് സേനകള്‍ രണ്ടു നേതൃത്വങ്ങളുടെ കീഴിലായിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴില്‍ സൈന്യങ്ങളും മറ്റ് സേനകള്‍ ഭരണകൂടത്തിന്റേയും കീഴിലായിരുന്നു.
ഇന്ത്യയ്ക്കെതിരെ ലഡാക്കില്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നത് ചൈനയ്ക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പെസഫിക് സമുദ്രത്തിലെ ചൈനയുടെ പിടി അയക്കാന്‍ ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം സംയുക്ത നാവികാഭ്യാസം നടത്തിയതും ചൈനയ്ക്ക് ക്ഷീണമായി.
ചൈനയെ പുതിയ നൂറ്റാണ്ടിലെ ആത്യാധുനിക സൈനികശക്തിയാക്കലാണ് ലക്ഷ്യമെന്നാണ് ബീജിംഗ് വൃത്തങ്ങള്‍ പറയുന്നത്. മാവോയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തനായ നേതാവായാണ് മാദ്ധ്യമങ്ങള്‍ ഷീ യെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്തെ രാഷ്ട്രീയ ചലനങ്ങളറിഞ്ഞ് നീക്കങ്ങള്‍ നടത്താന്‍ കഴിയുന്ന നേതാവിന് കീഴില്‍ സൈന്യം വരുന്നത് നിലവില്‍ ചൈനയ്ക്ക് അനുകൂലമാണെന്നതാണ് വിശകലനം.
അമേരിക്കയ്ക്ക് ബദലായി ലോകപോലീസ് ആകാനുള്ള ശ്രമമാണ് ചൈനയുടെ നയമെന്ന് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു കാലത്ത് ലോകത്തെ കമ്യൂണിസ്റ്റ് ഭരണത്തിലാക്കാമെന്ന മുന്‍ യു.എസ്.എസ്.ആറിന്രെ നടക്കാത്ത സ്വപ്നമാണ് ചൈന മനസ്സില്ക്കൊണ്ടുനടക്കുന്നതെന്നും ഒ ബ്രയാന്‍ തുറന്നടിച്ചിരുന്നു. ആഗോളതലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 15 സുപ്രധാന സമിതിയില്‍ 4 എണ്ണത്തിന്റെ നേതൃത്വം ചൈന തന്ത്രപൂര്‍വ്വമാണ് കൈക്കലാക്കിയതെന്നും ബ്രയാന്‍ ചൂണ്ടിക്കാട്ടി.
കൊറോണ വ്യാപനത്തോടെ ലോകരാജ്യങ്ങളെല്ലാം ചൈനക്കെതിരെ തിരിഞ്ഞത് എല്ലാ പദ്ധതികളേയും തകിടം മറിച്ചിരിക്കുകയാണ്. പലവിഷയങ്ങളില്‍ നിന്നും ലോക ശ്രദ്ധ തിരിക്കാന്‍ ചൈന ഇന്ത്യക്കെതിരെ ലഡാക്കിലേക്ക് നടത്തിയ കടന്നുകയറ്റം പക്ഷെ ഇന്ത്യ തകര്‍ത്തത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയൊരു ക്ഷീണമായി. ഇതിനിടെ ഹോങ്കോംഗ് വിഷയത്തില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ താല്‍പ്പര്യവും ചൈനയ്ക്ക് സൈനിക മുന്നേറ്റത്തിലൂടെ മറുപടിപറയേണ്ട അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്.