ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണലും ചെല്‍സിയുമടക്കം എട്ടു ടീമുകള്‍ കളത്തിലിറങ്ങും. നിലവില്‍ ലിവര്‍പൂള്‍ ലീഗ് ചാമ്പ്യന്മാരായിക്കഴിഞ്ഞ ലീഗില്‍ പരമാവധി പോയിന്റുകള്‍ നേടാനാണ് ടീമുകളുടെ ഇനിയുള്ള ശ്രമം.
നിലവില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത് ഇന്നിറങ്ങുന്നതില്‍ ലെസ്റ്ററും ചെല്‍സിയും മാത്രമാണ്. ഇന്നത്തെ ജയം ചെല്‍സിക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തേക്കാം. എന്നാല്‍ നിലവില്‍ ആ സ്ഥാനത്തുള്ള ലെസ്റ്റര്‍ ഇന്ന് തോല്‍ക്കണം. ഇന്നു നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ നേരിടുന്നത്് 12-ാം സ്ഥാനത്തുള്ള എവര്‍ട്ടണിനെയാണ്. ചെല്‍സിയുടെ പോരാട്ടം 17-ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനോടും. 10-ാം നമ്പറിലുള്ള ആഴ്സണല്‍ നോര്വിച്ചിനോടും ബേണ്‍മൗത്ത് ന്യൂകാസിലിനോടുമാണ് പോരാടുന്നത്.
പോയിന്റു നിലയില്‍ ബഹുദൂരം മുന്നിലെത്തിയാണ് ലിവര്‍പൂള്‍ 86 പോയിന്റുകളോടെ കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി 23 പോയിന്റുകള്‍ താഴെയാണ്. ലെസ്റ്റര്‍ സിറ്റി 12 പോയിന്ററുകള്താണ് 55 പോയിന്റുകളുമായിട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ചെല്‍സി നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലത്തെ മത്സര ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 52 പോയിന്റ് നേടിയാണ് അഞ്ചാം സ്ഥാനം പിടിച്ചെടുത്ത് കരുത്തുകാട്ടിയിരിക്കുന്നത്.