കാഠ്മണ്ഡു:നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ .പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരിയുമായി പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല,പാര്‍ട്ടിയുടെ ചെയര്മാന് സ്ഥാനത്ത് നിന്നും ഒലി മാറണം എന്ന നിലപാടാണ് പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. നേപ്പാള്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയും രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ നടത്തിയത്.
സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലെ മുതിര്‍ന്ന അഞ്ചു നേതാക്കള്‍ പരസ്യമായി തന്നെ ഒലിക്കെതിരെ വിമര്‍ശനമുന്നയിച്ചു.നന്ദ കുമാര്‍ പ്രസൈന്,പേശല്‍ കതിവാഡാ,ലീലാമണി പോഖ്രെയാല്,മാതൃക യാദവ്,യോഗേഷ് ഭട്ടാരി എന്നിവരാണ്
വിമര്‍ശനമുന്നയിച്ചവരില്‍ പ്രമുഖര്‍ .
നയതന്ത്ര അച്ചടക്കം പാലിക്കുന്നതിന് കഴിഞ്ഞില്ല എന്നതാണ് ഒലിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. പ്രധാനമന്ത്രിക്ക് ചൈനീസ് എംബസിയും ആയുള്ള ബന്ധം എന്താണ്
എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം .