ഇതിഹാസ കാവ്യമായ രാമായണം വേറിട്ട ശൈലിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിഹാസ കാവ്യമായ രാമായണം വേറിട്ട ശൈലിയിൽ

രാമായണത്തെ വ്യത്യസ്തമായ ശൈലിയിൽ വായനക്കാരിലെത്തിച്ച അമീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 08:26 pm IST
Facebook
Twitter
WhatsAppTelegram

അമിഷ് അറിയപ്പെടുന്ന എഴുത്തുകാരനും , കോളമിസ്റ്റും, നയതന്ത്രജ്ഞനുമാണ് . ഐഐഎം കൊൽക്കത്തയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ അമിഷ് പൂർണ്ണമായും എഴുത്തിലേക്ക് തിരിയുന്നതിനു മുൻപ് പതിനാലു വർഷത്തോളം ധനകാര്യ വിഭാഗത്തിൽ പ്രവർത്തിച്ചു പോന്നു .

എഴുത്തിന്റെ  ലോകത്തേക്ക് അമിഷ് കാലെടുത്തുവെച്ചതു “ശിവ ട്രൈലോജി ” അഥവാ “ശിവ പുരാണം “എന്ന മൂന്ന് ഭാഗങ്ങളുള്ള പുസ്തകവുമായിട്ടായിരുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്ന് നാമകരണം ചെയ്ത ഈ മൂന്ന് ഭാഗങ്ങളും ഇറങ്ങിയപ്പോൾ തന്നെ വൻ ജനശ്രദ്ധ പിടിച്ചു പറ്റി . തുടർച്ചയായി ബെസ്റ്റ്‌സെല്ലിങ് ലിസ്റ്റിൽ ഇപ്പോഴും സ്ഥാനം പിടിച്ചിരിക്കുന്നു ഈ മൂന്ന് പുസ്തകങ്ങളും. അമിഷിന്റെ  വ്യത്യസ്തമായ രചനാ ശൈലിയും , സരളമായ ഭാഷയും , ആകാംഷ നിലനിർത്തുന്ന ഘടകങ്ങളും ഇവയെ മികവുറ്റതാക്കി.

വിജയകരമായ ഒന്നാമത്തെ സീരിസിന് ശേഷം അമിഷ് വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് ഇതിഹാസ കാവ്യമായ രാമായണത്തിലെ ചില ഏടുകളാണ്. അഞ്ച് ഭാഗങ്ങൾ ഉള്ള ഈ സീരിസിൽ ആദ്യത്തെ മൂന്ന് ഭാഗങ്ങളായ ഇക്ഷ്വാകുവംശത്തിന്റെ  യുവരാജാവ്, സീത, രാവൺ എന്നിവയാണ് പുറത്തിറങ്ങിയത്. അമിഷിന്റെ  ആദ്യത്തെ പുസ്തകങ്ങൾക്ക് ലഭിച്ച അതേ സ്വീകാര്യതയാണ് ഇവയ്‌ക്കും ലഭിച്ചിരിക്കുന്നത് . ശിവ പുരാണം പോലെ തന്നെ രാമന്റെ  കഥകളും ബെസ്റ്റ്‌സെല്ലിങ് ലിസ്റ്റിൽ തുടർച്ചയായി ഇടംപിടിച്ചിരിക്കുന്നു .

ഇക്ഷ്വാകുവംശത്തിന്റെ  യുവരാജാവ് എന്ന ആദ്യം ഭാഗം പുരാണത്തിലെ രാമന്റെ  കഥയാണ് പറഞ്ഞു പോകുന്നത്. ഉത്തമ പുരുഷോത്തമനായ രാമനെ അമിഷ് ചിത്രീകരിച്ചിരിക്കുന്നത് നമ്മളിൽ ഒരാളെ പോലെ ഒരു സാധാരണ വ്യക്തിയായിട്ടാണ്. രാമനെ വായിക്കുമ്പോൾ വായനക്കാർക്ക് ഒരിക്കലും തങ്ങൾ വായിക്കുന്നത് ഇതിഹാസ കാവ്യത്തിലെ രാമനെയാണെന്ന് തോന്നുകയേ ഇല്ല.

സീത എന്ന രണ്ടാം ഭാഗം വർണ്ണിക്കുന്നത് സാക്ഷാൽ സീതാദേവിയെ തന്നെയാണ്. എന്നാൽ മേൽ പറഞ്ഞപോലെ സീതയെ ഒരു ദേവിയായി വായനക്കാർക്ക് ഒരിക്കലും അനുഭവപ്പെടില്ല. കൈവിട്ട് പോകേണ്ടിയിരുന്ന തന്റെ  രാജ്യത്ത്, ബുദ്ധിയും, ധൈര്യവും,രാജതന്ത്രങ്ങൾ മെനയാനുള്ള കൂർമത കൊണ്ടും സുസ്ഥിര ഭരണവും സമാധാനവും പുനഃസ്ഥാപിച്ച മിഥിലയിലെ ധീര വനിത.

രാവൺ എന്ന പേര് നൽകിയിരിക്കുന്ന മൂന്നാം ഭാഗം, അംഗവൈകല്യമുള്ള, ക്രൂരതയുടെ മുഖമുള്ള , ബുദ്ധിമാനായ യോദ്ധാവും , സമുദ്രങ്ങളിൽ കൂടി നടത്തപെടുന്ന ചരക്കു കച്ചവടങ്ങളുടെ അധിപനും, മുഖ്യ വ്യാപാരിയുമായ രാവണനെയാണ് വരച്ചു കാട്ടുന്നത് . നമ്മുടെ സങ്കല്പത്തിലുള്ള രാവണൻറ്റെ രൂപവുമായി വിദൂര സാമ്യം പോലും വായനക്കാർക്ക് തോന്നുകയില്ല എന്നതാണ് ഏറ്റവും അത്ഭുതം .

ഈ മൂന്ന് ഭാഗങ്ങളും വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ത്രസിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്തകളിൽ വരച്ചിട്ടിരിക്കുന്ന രാമനെയോ, സീതയെയോ , രാവണനെയോ ഈ കൃതികളിൽ നമുക്ക് കാണാൻ സാധിക്കില്ല .സാധാരണ ഒരു നോവൽ വായിക്കുന്ന പോലെ വായിച്ചു പോകാൻ സാധിക്കുന്ന മനോഹരമായ ആവിഷ്കാരം എന്ന് തന്നെ ഈ കൃതികളെ നമുക്ക് വർണ്ണിക്കാം . വായനക്കാരുടെ മനസ്സിൽ തന്റെ  സങ്കല്പത്തിലെ കഥാപാത്രങ്ങളെ വരച്ചു ചേർക്കാൻ അമീഷിനു സാധിച്ചിട്ടുണ്ട് എന്ന് സംശയലേശമന്യേ പറയാൻ സാധിക്കും.

Tags: Book ReviewBook ReadingIndian AuthorsLiteratureFictionNovel
Share393
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies