ബെല്‍ഗ്രേഡ് : കൊറോണ ബാധിതനായിരുന്ന ലോക ടെന്നീസ് ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ച് രോഗമുക്തനായി. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോക്കോവിച്ചിന്റേയും ഭാര്യയുടെയും പരിശോധനാ ഫലം നെഗറ്റീവായി.
ജൂണ്‍ 23 നാണ് നോവാക് ജോക്കോവിച്ചിനും ഭാര്യയ്‌ക്കും കൊറോണ സ്ഥിരീകരിച്ചത്. ആദ്രിയ ടൂര്‍ണമെന്റ് നടത്തിയ ശേഷമാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ജോക്കോവിച്ചിനെ കൂടാതെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത സെര്‍ബിയന്‍ താരം ത്രോയികി, ഗിഗര്‍ ദിമിത്രോവ്, ബോര്‍ണാ കോറിച്ച്, വിക്ടര്‍ ത്രിയോകി എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതോടെ പൂര്‍ത്തിയാക്കാനുള്ള ആദ്രിയ മത്സരങ്ങളെല്ലാം റദ്ദാക്കുകയും ചെയ്തിരുന്നു. കൊറോണ പ്രതിസന്ധിക്കിടെ ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് ജോക്കോവിച്ച് കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടിരുന്നത്.















