കത്തിനുമുണ്ടൊരു കഥ പറയാന്‍.....
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കത്തിനുമുണ്ടൊരു കഥ പറയാന്‍…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 06:05 pm IST
FacebookTwitterWhatsAppTelegram

ഇളം നീല നിറത്തിലുള്ള രാഷ്‌ട്രപിതാവിന്‍റെ മുഖം  പതിപ്പിച്ച ഇന്‍ലന്‍ഡുകള്‍, ചന്ദനനിറമുള്ള പോസ്റ്റ് കാര്‍ഡുകള്‍ , വെള്ള കവറിന്‍റേ അറ്റത്ത്  നീലയും ചുവപ്പും വരകളുള്ള വിമാനത്താപാലുകള്‍……രഹസ്യങ്ങളും പരിഭവങ്ങളും പരാതികളും മഷിയില്‍ പുരട്ടി , ഭദ്രമായി വശങ്ങള്‍ ഒട്ടിച്ചു തെറ്റാതെ കത്തുകള്‍  വിലാസക്കാരനെ തേടിയെത്തിയിരുന്ന കാലം. എല്ലാ ആഴ്ചയും അല്ലെങ്കില്‍ എല്ലാ മാസവും കത്തുകള്‍ക്കായി കാത്തിരുന്ന വിലാസങ്ങള്‍ ഉണ്ടായിരുന്നു കേരളത്തില്‍.  കാത്തിരിക്കാന്‍ ക്ഷമയില്ലാതെ കൃത്യമായ ഇടവേളകളില്‍ പോസ്റ്റ് ഓഫീസുകളില്‍ ചെന്ന് “എനിക്കു കത്ത് വല്ലതും ഉണ്ടോ ?” എന്നു ചോദിക്കുന്ന ആകാംക്ഷയും ഇപ്പോള്‍ എങ്ങോ മറഞ്ഞു പോയിരിക്കുന്നു. ഒരുപാട് അകലത്തില്‍ ആയിപ്പോയ ആളുകളുടെ മനസിന്‍റെ ദൂരം കുറച്ച ഇത്തരം കത്തുകള്‍ക്ക് നമ്മുടെ മനസില്‍ പൊന്നിന്‍റെ വിലയുണ്ട്.

അറുപത്തിഒന്‍പത്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് , 1961 ജൂലൈ മാസത്തിലാണ് കേരള പോസ്റ്റല്‍ , ടെലിഗ്രാഫ് സര്‍ക്കിള്‍ രൂപീകരിക്കപ്പെട്ടത്. അന്ന് നിലവിലുണ്ടായിരുന്ന മദ്രാസ് സര്‍ക്കിള്‍ വിഭജിച്ചാണ് പോസ്റ്റല്‍ – ടെലിഗ്രാഫ് സര്‍ക്കിള്‍ നിലവില്‍ വന്നത്. പക്ഷേ, കത്തുകളുടെ കഥ അതിനുമുന്‍പുതന്നെ തുടങ്ങിയിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും ആയി ആരംഭിച്ച അഞ്ചല്‍ തപാലാണ് കേരളത്തിലെ ആദ്യകാല തപാല്‍ സേവനമായി കണക്കാക്കുന്നത്. ഗതാഗത സംവിധാനം വേണ്ടത്ര ഇല്ലാതിരുന്ന ആ കാലത്ത് ‘അഞ്ചല്‍ പിള്ള’ ഒരു കൈയില്‍ മണി കെട്ടിയ വടിയും മറുകൈയില്‍ കത്തുകള്‍ അടങ്ങിയ വലിയ സഞ്ചിയുമായി മൈലുകള്‍ ഓടിയാണ് കത്തുകള്‍ എത്തിച്ചിരുന്നത്.

എന്നാല്‍ കേരളത്തിന്‍റെ മുഴുവന്‍ കത്തിടപാടുകളെയും  ഒറ്റ കുടകീഴില്‍ നിര്‍ത്തിയ കേരള പോസ്റ്റല്‍ -ടെലിഗ്രാഫ് സര്‍ക്കിള്‍ രൂപീകരണം തപാല്‍ വകുപ്പിന്‍റെ ഒരു വലിയ കാല്‍വെയ്പ്പായിരുന്നു. പിന്നീട് തപാല്‍ സര്‍വീസും ടെലിഗ്രാഫ് സര്‍വീസും രണ്ടായി വിഭജിക്കപ്പെടുകയും 1974 ല്‍ ഇന്ന് കാണുന്ന കേരള പോസ്റ്റല്‍ നിലവില്‍ വരുകയും ചെയ്തു.ഐ‌ടിയുടെ കടന്നുവരവും കമ്പ്യൂട്ടര്‍വല്‍ക്കരണവും തപാല്‍ വകുപ്പിനെ വലിയ തോതില്‍ സഹായിച്ചു.

ഇന്‍റെര്‍നെറ്റും മൊബൈല്‍ ഫോണും ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ വീട്ടിലേയ്‌ക്ക് വരുന്ന കത്തുകളുടെ എണ്ണം കുറഞ്ഞു. ഔദ്യോഗികമായ ചിലതൊഴിച്ചാല്‍ മറ്റ് കത്തുകള്‍ ഒന്നും ഇപ്പോള്‍ ബഹുഭൂരിപക്ഷം ആളുകളെയും തേടി എത്തുന്നില്ല . ചുവന്ന ചായം പൂശിയ തപാല്‍ പെട്ടികള്‍ പക്ഷേ കത്തുകള്‍ പ്രതീക്ഷിച്ചു വഴിയോരങ്ങളില്‍ നില്‍ക്കുന്നു.

“പ്രിയപ്പെട്ട,” എന്നു തുടങ്ങി “എന്നു സ്വന്തം..” എന്നു എഴുതി അവസാനിപ്പിക്കുന്ന ഒരു കത്ത് തേടിവരാന്‍ ആഗ്രഹിക്കുന്ന ആരാണ് ഇല്ലാത്തത്? അപ്പോള്‍ ഒരു കത്ത് എഴുതാം ……അല്ലേ ?

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies