ദോഹ. രാജ്യത്തെ വന്‍കിട ഷോപ്പിങ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വഴിയോരക്കടകളിലും 12 വയസില്‍ താഴെയുുള്ള കുട്ടികളെ പ്രവേശിപ്പിക്കുന്നതിനു വിലക്ക്. വാണിജ്യ വ്യവസായ മന്ത്രാലയം സാമൂഹ്യമാധ്യ അക്കൗണ്ടുകളിലൂടെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് പൊതുജനങ്ങള്‍ക്കു നല്‍കിയത്. വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ 16ാം നമ്പര്‍ സര്‍ക്കുലര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ വെട്ടിക്കുറച്ച ജോലി സമയം ജൂലൈ 2 മുതല്‍ പൂര്‍വസ്ഥിതിയിലാക്കി മന്ത്രിസഭ കഴിഞ്ഞദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.