കൊച്ചി : അങ്കമാലിയില്‍ പിതാവ് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായി. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് കുഞ്ഞ് നാളെ ആശുപത്രി വിടും. സുരക്ഷ മുന്‍നിര്‍ത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റാനാണ് തീരുമാനം.
കുഞ്ഞിന്റെ ദഹന പ്രക്രിയ സാധാരണ നിലയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുണ്ട്. ശസ്ത്രക്രിയ്ക്ക് ശേഷം തലയിലിട്ടിരുന്ന സ്റ്റിച്ച് നീക്കം ചെയ്തു. ഓക്സിജന്‍ സപ്പോര്‍ട്ടിന്റെ സഹായമില്ലാതെയാണ് കുഞ്ഞ് ശ്വസിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷാ ചുമതല വനിതാ കമ്മീഷന് ഏറ്റെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും കൂടിയാലോചിച്ച ശേഷമാണ് അമ്മയെയും കുഞ്ഞിനെയും ശിശുഭവനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ തീരുന്നതുവരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും.
അതേസമയം കുഞ്ഞുമായി നേപ്പാളിലേക്ക് തിരികെ പോകണമെന്നാണ് അമ്മയുടെ ആവശ്യം.