കുവൈറ്റ് സിറ്റി – കുവൈറ്റില്‍ കൊറോണ ചികിത്സയിലിരിക്കെ തൃശ്ശൂര്‍ സ്വദേശി മരണമടഞ്ഞു. തൃശ്ശൂര്‍ പട്ടിപറന്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന് സുബ്രഹ്മണ്യന് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. കൊറോണ രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് അല്‍ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യകന്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം സംസ്കൃതി കുവൈറ്റിന്റെ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ-സീന, അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുവൈറ്റില്‍ സംസ്കരിക്കും.