മലപ്പുറം: ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ രോഗമുക്തരായി.
നിലവില്‍രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 277 ആണ്. ഇവരില്‍ ആറ് പേര് കോഴിക്കോട് ജില്ലയിലും മൂന്ന് പേര് കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ താനാളൂര്‍ കെ. പുരം പുത്തന്‍തെരുവ് സ്വദേശി (37), മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (58), എ.ആര് നഗര്‍ ശാന്തിവയല്‍ സ്വദേശി (43), ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
വിദേശത്തു നിന്നെത്തി രോഗം ബാധിച്ചത് 32 പേര്‍ക്കാണ്. ജില്ലയില്‍ ആറ് പേര് കൂടി രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,781 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.