ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബിജെപി പ്രവര്‍ത്തകര്‍. ലോക്ക് ഡൗണില്‍ 22 കോടി ഭക്ഷണപ്പൊതികളാണ് ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്ത് വിതരണം ചെയ്തത്. ഇതിനു പുറമെ, 5 കോടി റേഷന്‍ കിറ്റുകളും വിതരണം ചെയ്തെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലയളവില്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനമാണ് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായത്. 5 കോടിയിലധികം മുഖാവരണങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. 4,000ത്തോളം വീഡിയോ കോണ്‍ഫറന്‍സ് യോഗങ്ങളാണ് ലോക്ക് ഡൗണില്‍ സംഘടിപ്പിച്ചത്. 2.5 ലക്ഷം പ്രവര്‍ത്തകരാണ് ഈ യോഗങ്ങളില്‍ പങ്കെടുത്തതെന്നും നദ്ദ പറഞ്ഞു.
കൊറോണക്കെതിരായ പോരാട്ടത്തെ മുന്നില്‍ നിന്നു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിച്ചു. പോരാട്ടത്തിനൊപ്പം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും നരേന്ദ്ര മോദിയെന്ന നേതാവ് വലിയ സ്വാധീനമാണ് ചെലുത്തിയതെന്ന് നദ്ദ പറഞ്ഞു. ലോകം മുഴുവന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുകയാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.