കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കള്ളമൊഴി നല്കാന് പോലീസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ ജനം ടി വിയോട് പറഞ്ഞു.
ഒരിക്കല്‍ പോലും ഷംന കാസിമിനെ വിളിച്ചിട്ടില്ലെന്ന് സോഫിയ പറഞ്ഞു. എട്ടു വയസ്സുള്ള മകളും ഷംനയെ ഫോണില്‍ വിളിച്ചെന്ന് പറയണമെന്നാവശ്യപ്പെട്ട് നിരന്തര സമ്മര്‍ദ്ദമുണ്ടായെന്ന് സോഫിയ പറഞ്ഞു. നിലവില്‍ അറസ്റ്റ് ഭയന്ന് സോഫിയ ഒളിവില്‍ കഴിയുകയാണ്. അതേസമയം, സോഫിയ നിലവില്‍ പ്രതിയല്ലെന്നും കുറ്റം ചെയ്തില്ലെങ്കില്‍ ഭയക്കേണ്ടതില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
വിവാഹാലോചന നടത്തിയ ആളുടെ ഉമ്മയെന്ന പേരില്‍ വിളിച്ചത് സോഫിയയാണെന്ന് പറയാനാണ് പോലീസ് ഭീഷണപ്പെടുത്തിയത്. ബ്ലാക്ക് മെയില്‍ കേസില്‍ ഷെരീഫിന് പങ്കില്ലെന്നും സോഫിയ പറയുന്നു. പോലീസ് ഭീഷണി ചൂണ്ടിക്കാട്ടി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പ്രതി ഷെരീഫിന്റെ ഭാര്യയുടെ പ്രതികരണം.