ന്യൂഡല്‍ഹി: ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷികം രാജ്യം ഇന്ന് ആഘോഷിക്കുന്നു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനും ജമ്മുകശ്മീര്‍ ലയനത്തിനായി ജീവാഹുതി നടത്തിയ ദേശിയ നേതാവായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ വീരപുത്രന് സ്മരണയ്ക്ക് മുന്നില്‍ പ്രണാമങ്ങളര്‍പ്പിച്ചു.
‘ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തില് ഞാന്‍ ശിരസ്സു നമിക്കുകയാണ്. ഇന്ത്യയുടെ വികസനത്തിന് വലിയ പങ്കുവഹിച്ച അത്യുജ്ജ്വലനായ നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി അതിധീരമായ പരിശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്.അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാണ്.’ നരേന്ദ്രമോദി തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.
I bow to Dr. Syama Prasad Mookerjee on his Jayanti. A devout patriot, he made exemplary contributions towards India’s development. He made courageous efforts to further India’s unity. His thoughts and ideals give strength to millions across the nation.
— Narendra Modi (@narendramodi) July 6, 2020
1901 ജൂണ്‍ 6ന് കൊല്‍ക്കത്തയിലാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചത്. മികച്ച അഭിഭാഷകന്, വിദ്യാഭ്യാസ വിചക്ഷണന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വ മായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പം കേന്ദ്ര വ്യവസായ മന്ത്രി എന്ന നിലയിലും മുഖര്‍ജി പ്രവര്‍ത്തിച്ചു. ജമ്മു കശ്മീര്‍ ലയനവുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭം നയിച്ചാണ് ശ്യാമപ്രസാദ് മുഖര്‍ജി വീരചരമം അടഞ്ഞത്.