അംബാസഡർ എംബസിയിൽ ഇരുന്നാൽ മതി : നേപ്പാളിന്റെ കാര്യത്തിൽ ഇടപെടരുത് : ചൈനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അംബാസഡർ എംബസിയിൽ ഇരുന്നാൽ മതി : നേപ്പാളിന്റെ കാര്യത്തിൽ ഇടപെടരുത് : ചൈനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 12:14 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു : നേപ്പാളിൽ ചൈനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളെ ചൈനീസ് അംബാസഡർ ഹു യാംഗി സന്ദർശിച്ചതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പ്ളക്കാർഡുകൾ ഉയർത്തി പ്രതിഷേധ മാർച്ചുകൾ നടത്തി. അംബാസഡർ എം‌ബസിയിൽ ഇരുന്നാൽ മതി ഞങ്ങളുടെ നേതാക്കളെ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നാണ് പ്ലക്കാർഡുകളിൽ ഉള്ളത്. ചൈന ഗോ ബാക്ക് എന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.

ചൈന അനുകൂലിയായ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കണമെന്നാവശ്യപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളെയാണ് ചൈനീസ് സ്ഥാനപതി ഹു യാംഗി സന്ദർശിച്ചത്. അന്താരാഷ്‌ട്ര നയതന്ത്ര മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള കൂടിക്കാഴ്‌ച്ചകൾക്കെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. ശർമ്മ ഒലിയുടെ രാജി ഒഴിവാക്കാനും സർക്കാരിനെ താങ്ങി നിർത്തി ചൈന അനുകൂല സമീപനം ശക്തമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണീ സന്ദർശനമെന്നാണ്‌ ആരോപണം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

മാധവ് കുമാർ നേപ്പാൾ , ജലാനാഥ് ഖനാൽ എന്നിവരെയാണ് ഹു യാംഗി സന്ദർശിച്ചത്. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്‌ച്ചകളിൽ ശർമ്മ ഒലിക്കെതിരെയുള്ള സമീപനം മാറ്റണമെന്ന് യാംഗി അഭ്യർത്ഥിച്ചതായാണ് സൂചന. ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയ ശർമ്മ ഒലിക്കെതിരെ കടുത്ത നിലപാടെടുത്ത നേതാക്കളെയാണ് യാംഗി സന്ദർശിച്ചത്.മുൻ പ്രധാനമന്ത്രി പ്രചണ്ഡയാണ് ഒലിക്കെതിരെ ശക്തമായി പ്രതികരിച്ച മറ്റൊരു നേതാവ്. ഒലിയുടെ ചൈനീസ് പക്ഷപാതം നേപ്പാളിന്റെ അഭിമാനം അടിയറ വയ്‌ക്കുന്നതാണെന്ന ആരോപണമുയരുന്ന സാഹചര്യത്തിലായിരുന്നു യാംഗിയുടെ സന്ദർശനം. പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ചൈനീസ് പക്ഷപാതിത്വമുള്ള ഒലി സർക്കാരിനെ താങ്ങി നിർത്താനാണ് ചൈന ശ്രമിക്കുന്നതെന്നാണ്‌ റിപ്പോർട്ടുകൾ.

Tags: Nepal-China
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies