വാഷിംഗ്ടണ്‍: ചൈന വിയറ്റ്നാമിന് നേരെ തിരിയുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോംഗിനെ ദേശീയ സുരക്ഷാ നിയമത്തില്‍ കുരുക്കി ജനജീവിതം താറുമാറാക്കുന്ന ചൈനയുടെ നീക്കം അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. ചൈനയുടെ തീര സംരക്ഷണ സേനയുടെ കപ്പല്‍ വിയറ്റ്നാം അതിര്‍ത്തി കടന്നതാണ് സംശയത്തിന് ഇടം നല്‍കിയിരിക്കുന്നത്.
ചൈനയുടെ തീരസംരക്ഷണ സേനാ കപ്പലായ 5402 വിയറ്റ്നാമിന്രെ എണ്ണ ഖനന മേഖലയ്ക്ക് വെറും 30 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ചൈനയുടെ മറ്റൊരു നിരീക്ഷണകപ്പല് വിയറ്റ്നാം തീരത്തേയ്ക്ക് നീങ്ങുന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. വിയറ്റ്നാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ റേഡിയോ നിലയമാണ് വാര്‍ത്തകള്‍ പുറത്തുവിട്ടത്.
തെക്കന്‍ ചൈനാ കടലില്‍ അമേരിക്കയുടെ യുദ്ധസന്നാഹവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈന വിയറ്റ്നാമിന് നേരെ പ്രകോപനവുമായി നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ മാസം 1-ാംതിയതിയാണ് ചൈനയുടെ സാനിയാ തുറമുഖത്തുനിന്നും തീര സംരക്ഷണ സേനാ കപ്പല്‍ പുറപ്പെട്ടത്. കടലില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള സുബി റീഫെന്ന മനുഷ്യനിര്‍മ്മിത ദ്വീപിനടുത്താണ് നങ്കൂരമിട്ടത്. തുടര്‍ന്നാണ് വിയറ്റ്നാം മേഖലയിലേക്ക് രണ്ടു ദിവസം മുമ്പ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിയറ്റ്നാം ഭരണകൂടം ഇതുവരെ ചൈനയുടെ കപ്പലിന്റെ സാന്നിധ്യത്തെകുറിച്ച് പ്രതികരിച്ചിട്ടില്ല.