ലണ്ടന്‍: അന്താരാഷ്ട്ര സമൂഹത്തിലെ ഒരു നിയമങ്ങളും അനുസരിക്കാത്ത ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമെന്ന് ബ്രിട്ടണ് ആരോപിച്ചു. ഹോങ്കോഗില്‍ ചൈന അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ സംസാരിക്കു കയായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ്. ചരിത്രപരമായ കരാറാണ് ചൈന ഹോങ്കോംഗില്‍ ലംഘിച്ചിരിക്കുന്നതെന്നും ബ്രിട്ടണ് കുറ്റപ്പെടുത്തി.
ഇത് തികച്ചും വിശ്വാസരാഹിത്യമാണ്.. ലോകത്തിലെ എല്ലാ രാജ്യങ്ങളും ചോദിക്കുന്നത് ചൈനയ്ക്ക് അന്താരാഷ്ട്ര സമൂഹത്തോട് യാതൊരു ബാധ്യതയും ഇല്ലെ എന്നാണ്. സ്വയം ഭരണത്തിനും സ്വാതന്ത്ര്യത്തിനും ചൈന യാതൊരു വിലയും നല്‍കുന്നില്ലെന്നും ബ്രിട്ടണ് ആരോപിച്ചു.
ഹോങ്കോംഗ് വിഷയത്തില്‍ ബ്രിട്ടണ് ഇടപെടുന്നതിനെതിരെ ചൈനയുടെ സ്ഥാനപതിയുടെ പരാമര്‍ശത്തിന് പിറകേയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം വന്നത്. ഹോങ്കോംഗിലെ 30 ലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്കാന് ഒരുക്കമാണെന്ന് ബ്രിട്ടണ് വീണ്ടും വ്യക്തമാക്കി.