മുംബൈ: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉമേഷ് സീതാറാം എന്നായാളാണ് അറസ്റ്റിലായതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ആക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണിത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടാണ് അംബേദ്കറുടെ വസതിയ്ക്ക് നേരെ ആക്രമണം നടന്നത്. വീടിന് മുന്നിലെ ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്ത അക്രമി സംഘം സിസിടിവി ക്യാമറയും നശിപ്പിച്ചിരുന്നു.