ഹോങ്കോംഗ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഹോങ്കോംഗില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം. കൊറോണ വ്യാപനം ശക്തമായതിനാലാണ് വിദ്യാലയങ്ങളെല്ലാം അടയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനായിട്ടുള്ള ചൈനയുടെ തന്ത്രമാണെന്നാണ് പ്രക്ഷോഭകാരികളുടെ വാഖ്യാനം. പരമാവധി ആളുകളെ നിരത്തുകളില്‍ നിന്നും ഒഴിവാക്കാനാണ് ചൈനീസ് ഭരണകൂടം ഹോങ്കോംഗില്‍ ശ്രമിക്കുന്നതെന്ന് പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മേഖലകളില്‍ ചൈന വിരുദ്ധ പരാമര്‍ശങ്ങളുള്ള എല്ലാ പുസ്തകങ്ങളും പിന്‍വലിക്കാന്‍ ചൈന നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്ന് അന്താരാഷ്ട്ര പ്രശസ്തരായവരുടെ പുസ്തകങ്ങള്‍ ഹോങ്കോംഗിന്റെ സ്വയംഭരണം ആവശ്യപ്പെട്ടു കൊണ്ടു ള്ളതാണ്. ആകെ 9 പുസ്തകങ്ങളാണ് ലൈബ്രറികളില്‍ നിന്നും ചൈനീസ് ഭരണകൂടം കണ്ടുകെട്ടിയത്.