ന്യൂഡല്‍ഹി: ബോളീവുഡ് താരം അമിതാബ് ബച്ചനും കുടുംബത്തിനും രോഗശാന്തിയ്ക്കായി ക്രിക്കറ്റ് താരത്തിന്റെ പ്രാര്‍ത്ഥന സന്ദേശം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗാണ് ബിഗ് ബിക്കായി രോഗശാന്തി സന്ദേശം നല്‍കിയത്. കൊറോണ രോഗത്തില്‍ നിന്നും ബിഗ് ബിയും കുടുംബവും എത്രയും പെട്ടന്ന് സുഖപ്പെടട്ടേയെന്നാണ് ഹര്ഭജന് സന്ദേശത്തിലൂടെ അറിയിച്ചത്. തന്റെ ട്വിറ്ററിലൂടെ അമിതാബ് എപ്പോഴും ചൊല്ലുന്ന കവിതയും ചേര്‍ത്താണ് ഹര്ഭജന് സന്ദേശം നല്‍കിയത്.
Get well soon sir 🙏🙏 https://t.co/dNcVjLOkl2
— Harbhajan Turbanator (@harbhajan_singh) July 13, 2020
ഇന്ത്യന്‍ സിനിമയിലെ അതികായനെന്ന വിശേഷണമുള്ള 77 കാരനായ അമിതാബ് ബച്ചനൊപ്പം മകന് അഭിഷേക് ബച്ചനും ഭാര്യയും നടിയുമായി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൊറോണ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ 12-ാം തീയതിയാണ് കൊറോണ ബാധ സ്ഥിരീകരിച്ചതായ വിവരം അമിതാബ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. രാജ്യത്തെ നിരവധി പ്രദേശത്ത് ആരാധകര്‍ അമിതാബിനും കുടുംബത്തിനും രോഗം ഭേദമാകാനുള്ള പ്രാര്‍ത്ഥന നടത്തുന്നതായാണ് വിവരം. കൊല്‍ക്കത്തയില്‍ ബച്ചന് ആരാധകര്‍ യജ്ഞം ചെയ്യുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.