വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റും വൈറ്റ്ഹൗസ് ആരോഗ്യ ഉപദേഷ്ടാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്ന വാക്പോരിനിടെ ഡോ.ആന്റണി ഫൗസിയുടെ പ്രസ്താവനയാണ് അഭിപ്രായവ്യത്യാസം വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കയുടെ സുപ്രധാന ആരോഗ്യ ഉപദേഷ്ടാവിനെതിരെ രൂക്ഷ വിമര്‍ശനം ട്രംപ് നടത്തിയിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ രണ്ടു മാസത്തിനിടെ ട്രംപുമായി യാതൊരു കൊറോണ അവലോകനവും നടത്തിയില്ലെന്ന ഫൗസിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. രാജ്യത്തെ കൊറോണ അവലോകനം നടത്തേണ്ട പ്രധാന വ്യക്തികള്‍ക്കിടയില്‍ യാതൊരു തരത്തിലുള്ള സംഭാഷണങ്ങളും നടക്കുന്നില്ലെന്നത് ഔദ്യോഗികരംഗത്തെ പൊരുത്ത ക്കേടുകളാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്.
ഫൗസി ഒരു നല്ല വ്യക്തിയാണ്. പക്ഷെ ധാരാളം തെറ്റുകള്‍ വരുത്തിക്കൊണ്ടി രിക്കുകയാണെന്ന ട്രംപിന്റെ പരാമര്‍ശമാണ് ആദ്യം പുറത്തുവന്നത്. കൊറോണ പ്രതിരോധത്തില്‍ മാസ്ക്കുകള്‍ ധരിക്കുന്ന കാര്യത്തില്‍ പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്. ഇതിലെല്ലാം ധാരാളം തെറ്റുകള്‍ സംഭവിച്ചിരിക്കുന്നുവെന്നും വിമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന്റെ നിര്‍ദ്ദേശങ്ങളോട് തികച്ചും വിമര്‍ശനത്തോടെ ട്രംപ് പ്രതികരിക്കുന്നത് ആദ്യമല്ല. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് വൈറ്റ്ഹൗസിന്റെ പ്രവര്‍ത്തനത്തിന്റെ മേല്നോട്ടമെന്നതും മറ്റൊരു പ്രതിന്ധിയായാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.