പത്തനംതിട്ട : ജില്ലയിൽ ഇന്ന് 64 പേർക്ക് കൊരോണ സ്ഥിരീകരിച്ചു. ഇതിൽ 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരുവയസ്സായ കുട്ടിക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെൻ്റിലെ 17 കന്യാസ്ത്രീകൾക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 4 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. അടൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.രോഗബാധ സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും എത്തിയവരാണ്.6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.