എക്കിള്‍ മാറ്റണോ; ഇതാ 5 പൊടിക്കൈകള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

എക്കിള്‍ മാറ്റണോ; ഇതാ 5 പൊടിക്കൈകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2020, 06:36 pm IST
FacebookTwitterWhatsAppTelegram

ഒരിക്കലെങ്കിലും എക്കിള്‍ വരാത്തവരായി ആരും ഉണ്ടാകാറില്ല. എല്ലാവരിലും ഉണ്ടാകുന്ന ഒരു സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ് എക്കിള്‍. തൊണ്ടയ്‌ക്ക് താഴെ ഡയഫ്രത്തിലെ പേശികള്‍ പെട്ടെന്ന് ചുരുങ്ങുമ്പോള്‍ ഒരു പ്രത്യേക ശബ്ദത്തോടെ ഉണ്ടാകുന്ന അവസ്ഥയാണ് എക്കിള്‍. എക്കിള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. തൊണ്ടയുടെ ചില ഭാഗങ്ങള്‍ അടയ്‌ക്കുകയും ചെയ്യും.

പലകാരണങ്ങള്‍ കൊണ്ടും എക്കിള്‍ ഉണ്ടാകാറുണ്ട്. മാനസിക സമ്മര്‍ദ്ദം മൂലവും ഭക്ഷണം വേണ്ടത്ര ചവച്ചരയ്‌ക്കാതെ കഴിക്കുന്നത് കൊണ്ടും അമിതാഹാരം കൊണ്ടും എക്കിള്‍ വരാം. പക്ഷാഘാതവും ബ്രെയിന്‍ ട്യൂമറും ചില മരുന്നുകളോടുള്ള അലര്‍ജിയുമെല്ലാം പലപ്പോഴും തുടര്‍ച്ചയായ എക്കിളിന് കാരണമാകാറുണ്ട്. വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമെ എക്കിള്‍ നീണ്ടു നില്‍ക്കാറുള്ളെങ്കിലും പലപ്പോഴും ഇത് നമുക്ക് വളരെ അസ്വസ്ഥതകള്‍ ഉണ്ടാക്കും. എക്കിളില്‍ നിന്നും ആശ്വാസം നേടാനായി പ്രയോഗിക്കേണ്ട പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ശ്വാസം പിടിച്ചു പതുക്കെ അയച്ചു വിടുന്ന ബ്രെത്ത് എക്‌സര്‍സൈസ് ചെയ്യുന്നത് എക്കിള്‍ മാറാനുള്ള ഏറ്റവും പ്രാഥമികമായതും വളരെ പൊതുവായതുമായ വഴിയാണ്.

2. എക്കിള്‍ വരുന്ന സമയത്ത് ഇളം ചൂടുള്ള വെള്ളം അല്‍പ്പം കുടിക്കുന്നത് എക്കിളിന് ആശ്വാസം നല്‍കും. ശിരസില്‍ നിന്നും ഉദര ഭാഗത്തേക്ക് വരുന്ന ചില ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് വഴി സാധിക്കും. വെള്ളം സാവധാനം കുടിക്കാന്‍ ശ്രദ്ധിക്കണം.

3. പഞ്ചസാര നാവില്‍ വെച്ച് പതുക്കെ അലിയിച്ച് കഴിക്കുന്നതും എക്കിള്‍ മാറാന്‍ ഫലപ്രദമാണ്.

4. തേനും നെയ്യും ചേര്‍ത്ത് കഴിക്കുന്നതും നെയ്യും കായപ്പൊടിയും ചേര്‍ത്ത് കഴിക്കുന്നതും എക്കിള്‍ മാറാനുള്ള പരിഹാരമാണ്. നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

5. ചെറുനാരങ്ങാ നീര് കഴിക്കുന്നതും എക്കിളിന് പരിഹാരം നല്‍കും. ചെറുനാരങ്ങയുടെ സവിശേമായ ഗന്ധത്തോടെയുള്ള പുളിരുചി മൂക്കിന്റെ മുകള്‍ ഭാഗത്തെ അതിലോലമായ പേശികളെ പെട്ടെന്ന് ഉത്തേജിപ്പിക്കുകയും അതിന്റെ ഫലമായി ഡയഫ്രത്തിന് അനുഭവപ്പടുന്ന അസ്വസ്ഥത ഇല്ലാതാകുകയും എക്കിളിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

Tags: HealthLife
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies