ദോഹ: ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങും മുന്നേ പരിശീലകനായ സാവി ഹെര്‍ണാണ്ടസിന് കൊറോണ സ്ഥിരീകരിച്ചു. ഖത്തര്‍ ഫുഡ്‌ബോള്‍ ലീഗിലെ പ്രമുഖ ടീമായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. സ്‌പെയിന്റെ മിഡ്ഫീല്‍ഡറെന്ന നിലയില്‍ സാവി പേരെടുത്ത പ്രമുഖ ഫുട്‌ബോള്‍ താരമാണ് . പരിശോധനയില്‍ പോസിറ്റാവാണെങ്കിലും പ്രത്യക്ഷത്തില്‍ മറ്റ് ശാരീരിക വിഷമതകളില്ലെന്നുമാണ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചത്.
ഈ മാസം 5-ാം തീയതിമുതല്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായി കരാര്‍ വീണ്ടും പുതുക്കിയിരുന്നു. സ്വയം നിരീക്ഷണത്തിലാണ് നിലവില്‍ സാവി. മുഖ്യപരിശീലകനില്ലാതെ ലീഗിലെ ആദ്യ മത്സരത്തിലാണ് അല്‍ സാദ് ടീം ഇറങ്ങാന്‍ പോകുന്നത്. ലീഗില്‍ അല്‍ സാദ് മൂന്നാം സ്ഥാനത്താണ്. അല്‍ ഖോറുമായിട്ടാണ് കൊറോണ ലോക്ഡൗണിന് ശേഷമുള്ള ആദ്യമത്സരം.















