ഒമാനിൽ ബലിപെരുന്നാളിന്റെ ഭാഗമായി മൂന്ന് ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഓഫ് റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിന്റെ നിർദേശപ്രകാരമാണ് ദിവാൻ ഓഫ് റോയൽ കോർട്ടിന്റെ ഉത്തരവ്.നേരത്തേ ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.