കൊക്രജാര്‍: അസമിലെ പ്രളയം അതിരൂക്ഷമായി തുടരുന്നു. നിലവില്‍ 5305 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിലായി ആകെ 107 പേര് മരച്ചിട്ടുണ്ട്. 30 ജില്ലകളിലെ 54,71,031 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ സേനയാണ് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്തിക്കൊണ്ടിരിക്കുന്നത്. പ്രളയം അതിരൂക്ഷമായി ബാധിച്ച കൊക്രജാര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനി സൈനികരാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ജോര്‍ഹാട്ട്, തേസ്പൂര്, ധുബ്രി, ധാന്‍സിരി, നുമാലിഗഡ്, ജിയാ ഭാരാളി, കോപിലി, ബാരാപേട്ട മേഖലകളിലെല്ലാം ബ്രഹ്മപുത്രാ നദി കര കവിഞ്ഞൊഴുകുകയാണ്.