പ്രിയപ്പെട്ട മനസാക്ഷിക്ക് ഒരു തുറന്ന കത്ത്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പ്രിയപ്പെട്ട മനസാക്ഷിക്ക് ഒരു തുറന്ന കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 01:30 pm IST
FacebookTwitterWhatsAppTelegram

പ്രിയപ്പെട്ട മനസാക്ഷിക്ക്,

എത്ര നാളായി ഒന്നു കണ്ടിട്ടു? നിനക്കും ലോക്ക് ഡൗണ്‍ ആണോ? ഒരു വിശേഷവും അറിയുന്നില്ലല്ലോ. അടുത്തിടയ്‌ക്ക് നിന്നെ ഒരുപാട് ഓര്‍ത്തു.കൃത്യമായി പറഞ്ഞാല്‍ ഈ മാസം തുടക്കത്തില്‍ തിരുവല്ലയില്‍ ഒരു ചെറുപ്പക്കാരന്‍ വണ്ടിയിടിച്ചു റോഡില്‍ രക്തം വാര്‍ന്ന് മരിച്ചപ്പോള്‍ നീ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നു വല്ലാതെ ആശിച്ചു പോയി .

സ്വന്തം കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ തന്നെ തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി വേദനിപ്പിക്കുമ്പോള്‍ , ഇല്ലാതാക്കുമ്പോള്‍ നീ എന്തിനാണ് മറഞ്ഞുനില്‍ക്കുന്നത് . പ്രായഭേദമന്യേ സ്ത്രീകളുടെയും കുട്ടികളുടെയും ആത്മാഭിമാനം മുറിവേല്‍പ്പിക്കപ്പെടുമ്പോള്‍ എന്തിനാണ് നീ ഇങ്ങനെ മൗനമായിരിക്കുന്നത് .

നീയില്ലാതെ ഇവിടെ ജീവിക്കുവാന്‍ എനിക്കു ഭയമാകുന്നു.  മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് നേരെ ഞാന്‍ മുഖം തിരിച്ച പോലെ അവരും എന്നെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുമായിരിക്കും അല്ലേ? റോഡില്‍ ഞാന്‍ മുറിവേറ്റ് കിടക്കുമ്പോള്‍, സഹായത്തിനായി കൈ നീട്ടുമ്പോള്‍ , ആളുകള്‍ തിരിഞ്ഞു നടക്കുന്നതു സ്വപ്നം കണ്ടു ഞാന്‍ ഇപ്പോള്‍ ഞെട്ടിയുണരുന്നു.

എന്നിലും എനിക്കു ചുറ്റുമുള്ളവരിലും പടരുന്ന നിസ്സംഗത എന്‍റെ ദിവസങ്ങളെ ആകെ തളര്‍ത്തുന്നു. അവനവന്‍റെ ലക്ഷ്യപ്രാപ്തിക്കും സുഖത്തിനും വേണ്ടി ഓടിയെത്തുബോള്‍ കൂടെയുള്ളവരെ മറന്നുപോകുന്നു . പക്ഷേ എന്തുകൊണ്ടോ ജിബു എബ്രഹാമിനെ മറക്കാന്‍ പറ്റുന്നില്ല , ഉത്രയുടെ മുഖം മനസില്‍ നിന്നും പോകുന്നില്ല , കടലില്‍ അമ്മയാല്‍ എറിയപ്പെട്ട വിയാന്‍റെ കരച്ചില്‍ ചെവിയില്‍ തന്നെ മുഴങ്ങുന്നു , രണ്ടു കൈയും ഏതോ പഴന്തുണി കൊണ്ട് ബന്ധിച്ച മധുവിന്‍റെ നോട്ടം നെഞ്ചില്‍ തറഞ്ഞു കയറുന്നു. ഈ പട്ടികയ്‌ക്ക് നീ കരുതുന്നതിലും നീളമുണ്ട്. എപ്പോഴാണ് എന്‍റെ പേരും ഈ പട്ടികയില്‍ ചേര്‍ക്കപ്പെടുക എന്ന ചിന്ത എന്നില്‍ ഞെട്ടലുളവാക്കുന്നു.

ഈ ജീവിതം മനോഹരമാക്കാന്‍ ഞങ്ങളോടുള്ള എല്ലാ പിണക്കവും മാറ്റിവെച്ച് നീ തിരികേവരണം. മറ്റൊരുവന്‍റെ സന്തോഷത്തിലും ദുഖത്തിലും ഒരല്‍പ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞാലെ ഇനി മുന്നോട്ട് പോകാന്‍ കഴിയൂ എന്നു ഞങ്ങള്‍ക്കറിയാം. എവിടെയാണെങ്കിലും നീ തിരികേവരണം.

ഞങ്ങള്‍ കാത്തിരിക്കുന്നു.

എന്ന്,

ഒരു പാവം മനുഷ്യന്‍.

Tags: Lifehumanity
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies