മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിനായി ചില നുറുങ്ങു വിദ്യകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിനായി ചില നുറുങ്ങു വിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:40 am IST
FacebookTwitterWhatsAppTelegram

വേനൽക്കാലത്താണ് നാം ഏറ്റവും കൂടുതൽ ചർമ്മ സംരക്ഷണത്തെ കുറിച്ച് ആകുലപ്പെടാറുള്ളത് . പൊടിയിൽ നിന്നും , വെയിലിൽ നിന്നും , അമിതമായുണ്ടാകുന്ന വിയർപ്പിൽ നിന്നും ചർമ്മത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പല മാർഗ്ഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. വേനൽക്കാലത്തെ അപേക്ഷിച്ചു മഴക്കാലം പൊതുവെ സുഖകരമായ കാലാവസ്ഥയാണ് . എന്നിരുന്നാലും ചർമ്മത്തിന് മഴക്കാലത്തും സംരക്ഷണം നല്കുക തന്നെ വേണം .

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഊഷ്മാവിനും താപനിലക്കും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഈ മാറ്റങ്ങൾ നമ്മുടെ ചർമ്മത്തെ ബാധിക്കുകയും , പലതരത്തിലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു . ഇതൊഴിവാക്കാനായി ചില നുറുങ്ങു വിദ്യകൾ ശീലമാക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും

1 . ദിനവും എട്ട് മുതൽ പത്തു ഗ്ലാസ് വെള്ളം വരെ കുടിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കവും മിനുസവും നിലനിർത്താൻ ഇത് സഹായിക്കും .

2 . കുളിക്കാനും , ശരീരത്തിൽ പുരട്ടാനുപയോഗിക്കുന്ന ക്രീമുകളിലും ടീ ട്രീ ഓയിൽ , കറ്റാർ വാഴ , നാരങ്ങ സത്ത് , വേപ്പ് , തുളസി , തേൻ എന്നിവയുടെ സാന്നിധ്യം ഉറപ്പ് വരുത്തുക. ആന്റിബാക്റ്റീരിയൽ , ആന്റിഫങ്കൽ ക്രീമുകളും പൗഡറും കയ്യിൽ കരുതാൻ ശ്രദ്ധിക്കുക .

3 . മഴ നനയാനുള്ള സാഹചര്യം ഉണ്ടായാൽ , ചെറു ചൂട് വെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക. ഒരുപാട് ചൂട് കൂടിയ വെള്ളം ഒഴിവാക്കുക , ഇത് നിങ്ങളുടെ ചർമ്മത്തിന്റെ കോശങ്ങളെ ദുർബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു .

4 . ചർമ്മത്തിലെ എണ്ണമയം അകറ്റാൻ ആഴ്ചയിൽ ഒന്നെങ്കിലും ഓട്സ് , തൈര് , തേൻ ചേർത്തുണ്ടാക്കിയ മിശ്രിതമോ , ബദാമും തേനും ചേർത്തുണ്ടാക്കിയ മിശ്രിതമോ , കടലമാവ് , തേൻ, നാരങ്ങാ നീര് , പാല് എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതമോ മുഖത്തു പുരട്ടി നന്നായി ഉരച്ചു കഴുകുക . ഇത് ചർമ്മത്തിൽ അടങ്ങിയിരിക്കുന്ന നിർജീവമായ കോശങ്ങളെയും അഴുക്കിനെയും നീക്കി, ചർമ്മത്തിന് തിളക്കവും മിനുസവും പ്രധാനം ചെയ്യുന്നു .

5 . മഴക്കാലത്ത് പാർലറുകളിൽ പോയുള്ള ഫേഷ്യൽ ഒഴിവാക്കുകയാണ് നല്ലത് . പകരമായി വീട്ടിൽ തയ്യാറാക്കിയ പപ്പായ കൊണ്ടുള്ള ഫേസ് മാസ്ക് ഉപയോഗിക്കാവുന്നതാണ് . ഗ്ലിസറിൻ അടങ്ങിയ ടോണറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക . പനിനീരും ചർമ്മസംരക്ഷണത്തിന് ഉത്തമമായ വസ്തുവാണ് .

6 . മഴക്കാലത്ത് പുറത്തു പോകുമ്പോൾ കഴിയുന്നതും മേയ്‌ക്കപ്പ് ഒഴിവാക്കുക .

മഴക്കാലത്ത് ഫങ്കസ് അല്ലെങ്കിൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധ ഒഴിവാക്കാനായി ചർമ്മം വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് . കോട്ടൺ വസ്ത്രങ്ങളേക്കാൾ സിന്തറ്റിക് വസ്ത്രങ്ങളാണ് മഴക്കാലത്ത് അനുയോജ്യം .

Tags: beauty tipsSkin Carehealthy skinbeautiful skinglowing skin
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies