ദോഹ. ഖത്തറിലെ ചില പാതകളില്‍ വാഹനങ്ങളുടെ വേഗപരിധി മാറ്റിയതായി സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ട്രേറ്റ്. ചില പ്രധാന റോഡുകളിലും അടിപ്പാതകളിലും വാഹന വേഗപരിധി മാറ്റിയെന്ന പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. രാജ്യത്തെ ഒരു പാതയിലും നിലവിലുള്ള വേഗപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. എല്ലാവരും നിയമം പാലിച്ച് വാഹനമോടിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.