മഴക്കാലത്ത് കാലുകളുടെ സംരക്ഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴക്കാലത്ത് കാലുകളുടെ സംരക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 11:43 am IST
FacebookTwitterWhatsAppTelegram

ഒരു സ്ത്രീയുടെ വൃത്തി അവളുടെ കാലില്‍ നോക്കിയാല്‍ അറിയാമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ കാലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഓരോ ആളുകളുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ് എല്ലാവരുടെയും ചര്‍മം ഒരുപോലെ ആയിരിക്കില്ല. മഴക്കാലം വരുന്നതോടെ അധിക പേര്‍ക്കും കാലിന് കുഴിനഖം, വിണ്ടുകീറല്‍ തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എപ്പോഴും വെള്ളത്തില്‍ ചവിട്ടി നില്‍ക്കുന്നത് കാലിന്റെ നഖത്തിനും മടമ്പിനും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ കാലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മഴക്കാലത്താണ്. ഈ സമയത്ത് കൂടുതല്‍ രോഗങ്ങളും ബുദ്ധിമുട്ടുകളും കാലിനെ ബാധിക്കുകയും ചെയ്യുന്നു. കുഴിനഖം ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ് ഇറുങ്ങിയ ചെരുപ്പ് ധരിക്കുന്നതും നഖം ഉള്ളിലേക്ക് വെട്ടുന്നതും ഇതിനു പ്രധാനകാരണമാണ്. എന്നാല്‍ മഴക്കാലത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇവ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.

രാത്രി കിടക്കുന്നതിനു മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ ഒരു മുറി ചെറുനാരങ്ങാനീര് പിഴിഞ്ഞു അതില്‍ 10 മിനിറ്റ് കാല്‍ മുക്കിവച്ചശേഷം കിടക്കുന്നത് കുഴിനഖം മാറാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. മൈലാഞ്ചി അരച്ച് നഖങ്ങളില്‍ തേച്ചു കൊടുക്കുന്നതും,  ഇഞ്ചി നീര് നഖത്തിനിടയില്‍ ഒഴിച്ചു കൊടുക്കുന്നതും നഖത്തിന് ആരോഗ്യപ്രദമാണ്. കാല്‍ കഴുകി തുടച്ച ശേഷം മാത്രം കിടക്കാന്‍ ശ്രദ്ധിക്കുക. ഈര്‍പ്പം നിലനില്‍ക്കുന്നത് നഖത്തിനു ദോഷമായി ബാധിക്കുന്നു. ഇലക്കറികള്‍, പാല്‍, പഴം, മീന്‍, ചീര, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍ കൂടാതെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യമുള്ള നഖം എപ്പോഴും ഇളം റോസ് നിറത്തില്‍ കാണപ്പെടുന്നു. ആരോഗ്യമില്ലാത്ത നഖങ്ങള്‍ മഞ്ഞ നിറത്തിലും കാണപ്പെടുന്നു. ഭംഗിയുള്ള മുഖത്തേക്കാള്‍ വൃത്തിയുള്ള നഖം ഒരു വ്യക്തിയുടെ ശുചിത്വത്തെ കാണിക്കുന്നു. അതുപോലെ തന്നെയാണ് കാലിലെ വിണ്ടുകീറല്‍ എത്ര വൃത്തിയായി വസ്ത്രം ധരിച്ചാലും എത്ര ഭംഗിയായി അണിഞ്ഞൊരുങ്ങിയാലും കാലിലെ വിണ്ടുകീറല്‍ ഒരു പോരായ്മ തന്നെയാണ് നാരങ്ങാനീര് തേച്ചു കൊടുക്കുക, വാഴപ്പഴം അരച്ചു തേച്ചു പിടിപ്പിക്കുക. വെളിച്ചെണ്ണ, എണ്ണെണ്ണ തുടങ്ങിയവ കുളിക്കുന്നിനു മുൻപായി  തേച്ചു പിടിപ്പിക്കുക, കൂടാതെ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കാല്‍ മുക്കിവയ്‌ക്കുന്നതും വിണ്ടുകീറലും അതിനുള്ളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും ഒരുപരിധിവരെ ഇല്ലാതാക്കുന്നു. മഴക്കാലം എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ വൃത്തിയായും ആരോഗ്യത്തോടേയും സൂക്ഷിക്കേണ്ടത് നമ്മുടെ കാലുകൾ തന്നെയാണ്.

Tags: AYURVEDAMnail
Share70TweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies