ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ രാമക്ഷേത്ര പുന:ര്‍നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതോടെ ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് ഹിന്ദു മത പണ്ഡിതനും പത്മഭൂഷന്‍ ജേതാവുമായ ഡോ. ഡേവിഡ് ഫ്രോളി. ഭഗവാന് ശ്രീരാമന്റെ ചൈതന്യം ഇതുവഴി പുന:സ്ഥാപിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഫ്രോളി ഇക്കാര്യം വ്യക്തമാക്കിയത്.
ആധുനിക ഇന്ത്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏറ്റവും മഹത്തായ ഒരു കാര്യമാണ്. സ്വാതന്ത്ര്യാനന്തരം ഏഷ്യയില്‍ വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ച കഥയാണ് രാമായണം. രാമക്ഷേത്രം ഇന്ത്യയെ അതിന്റെ യഥാര്‍ത്ഥ ഈശ്വര സങ്കല്പ്പത്തിലേക്ക് നയിക്കും.
രാജ്യത്തെ ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് അയോദ്ധ്യ. വ്യത്യസ്ത ആത്മീയ പാതകളെ അംഗീകരിക്കുന്നതാണ് ഹിന്ദു മതത്തിന്റെ സംസ്കാരം. ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാറില്ല. രാഷ്ട്രീയമായി ഹിന്ദുക്കള്‍ സംഘടിക്കാത്ത പക്ഷം ഭൂരിഭാഗമുള്ള പ്രദേശങ്ങളില്‍ പോലും ന്യൂനപക്ഷമായി മാറേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.